Society Today
Breaking News

കൊച്ചി:  അയോധ്യയിലെ രാമജന്മഭൂമിയില്‍ ഈ മാസം 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കേരളത്തില്‍ നിന്നുളള 23 അംഗ സന്യാസി സംഘം യാത്രപുറപ്പെട്ടു. വിശ്വഹിന്ദു പരിഷത്തിന്റെ  എറണാകുളം പാവക്കുളം സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നടന്ന സന്യാസിസംഘത്തിന്റെ യാത്ര അയപ്പു സമ്മേളനം വി.എച്ച്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍ രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവരാജു, സംസ്ഥാന സംഘടനാ സെക്രട്ടറി കെ. ഗിരീഷ്‌കുമാര്‍, ജോയിന്റ് ട്രഷര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിഎച്ച്പി പ്രവര്‍ത്തകര്‍ സന്യാസി സംഘത്തിന് യാത്രമംഗളങ്ങള്‍ നേര്‍ന്നു.

Top